കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരകേളി സാഹിത്യ മത്സരം
https://docs.google.com/forms/d/e/1FAIpQLSdgVUXHBVZfzXbDpApCuC6iAkmpxx6aJKHHn4baTQ6K6d3XBg/viewform
ചാത്തന്നൂർ എസ് .എൻ കോളജും പ്രചോദിത ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായ നവംബർ അഞ്ച്, ആറ് തീയതികളില്‍ നടത്തുന്ന അക്ഷരകേളി സാഹിത്യ ശില്പശാലയുടെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരകേളി സാഹിത്യ രചനാ മത്സരം നടത്തുന്നു. ജിവിതത്തില്‍ ഏറ്റവും സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്, കവിത, കഥാ രചനാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
നിങ്ങളെ മാസ്മരിക ലോകത്തെത്തിച്ച , ആഴത്തിൽ സ്വാധീനിച്ച പുസ്തകത്തെക്കുറിച്ച് മൂന്നു പേജിൽ കവിയാതെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കണം. കഥ മൂന്നു പേജിലും കവിത 30 വരിയിലും കവിയരുത്. സൃഷ്ടികള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതോ ആശയങ്ങളുടെ അനുകരണമോ പരിഭാഷയോ ആകരുത്. മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം.
വിദഗ്ദ്ധ ജഡ്ജിംഗ് പാനൽ തിരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികള്‍ക്ക് ശില്പശാലയില് നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങൾ നൽകും.
പേര് ,ഫോൺ നമ്പർ, പഠിക്കുന്ന ക്ലാസ് , കോളജ് എന്നിവ സഹിതം രചനകൾ ngoprachoditha@gmail.com ലേക്ക് മെയിൽ ചെയ്യണം.
രചനകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.